ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍: കെ ശ്രീകാന്ത് ഫൈനലില്‍

Posted on: June 24, 2017 10:06 am | Last updated: June 24, 2017 at 10:10 am

മെല്‍ബണ്‍: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ആസ്‌ത്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ചൈനയുടെ ഷി യുഖിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. സ്‌കോര്‍: 21-10, 21-14.

തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനല്‍ പ്രവേശനമാണ് ശ്രീകാന്തിന്റെത്. 37 മിനുട്ട് നീണ്ട മത്സരത്തില്‍ അനായാസമായാണ് താരം ജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ ബി സായ് പ്രണീതിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്.