Connect with us

National

മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

Published

|

Last Updated

ന്യൂഡല്‍ഹി:രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി
പ്രതിപക്ഷം മുന്‍ലോക്‌സഭാ സ്പീക്കറും ജഗ്ജീവന്‍ റാമിന്റെ മകളുമായ മീരാകുമാറിനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മീരാകുമാര്‍.

നിലവില്‍ ബിഹാര്‍ ഗവര്‍ണറായ റാം നാഥ് കോവിന്ദ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മീരാ കുമാറിനെ കൂടാതെ മുന്‍കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബി.ആര്‍. അംബേദ്ക്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്ക്കര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പ്രതിപക്ഷം പരിഗണിച്ചിരുന്നത്.

ദളിത് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു. കൂടാതെ സമാജ്‌വാദി പാര്‍ട്ടിയും (മുലായം) കോവിന്ദിനെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രതിപക്ഷനിരയില്‍ വിള്ളല്‍ വീണിരിക്കുകയാണ്. ഇത് പരിഹരിക്കാനാണ് ദളിത് വനിതയെ സ്ഥാനാര്‍ത്ഥിയാക്കി പ്രതിപക്ഷം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

Latest