Connect with us

National

പഞ്ചാബ് നിയമസഭയില്‍ ആംആദ്മി എംഎല്‍എമാരെ വലിച്ചിഴച്ച് പുറത്താക്കി

Published

|

Last Updated

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു പുറത്താക്കി. വനിത എംഎല്‍എ ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ക്കു പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. നിഹാല്‍ സിംഗ്‌വാല എംഎല്‍എ മന്‍ജീത് സിംഗ് ബിലാസ്പുരിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിധാന്‍സഭയുടെ പുറത്ത് എംഎല്‍എമാര്‍ പ്രതിഷേധ സമരം നടത്തി.

ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ ഒരു ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്യാന്‍ സ്പീക്കര്‍ റാണാ സിംഗ്് തീരുമാനിച്ചതാണു നാടകീയ സംഭവങ്ങള്‍ക്കു തുടക്കമിട്ടത്. സസ്‌പെന്‍ഷനിലായ അംഗങ്ങളെ സുരക്ഷാസേന സഭയില്‍നിന്നു വലിച്ചിഴച്ചു പുറത്താക്കിയെന്നാണു റിപ്പോര്‍ട്ട്. ആം ആദ്മിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് അകാലി ദള്‍ എംഎല്‍എമാരും സഭ വിട്ടു പുറത്തിറങ്ങി. ആം ആദ്മിയുടെ ഘടകകക്ഷി ലോക് ഇന്‍സാഫ് പാര്‍ട്ടിയുടെ (എല്‍ഐപി) പ്രതിനിധികളെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Latest