Connect with us

Gulf

ഐ സി എഫ് സഫ്‌വ സന്നദ്ധ സേവകരുടെ പ്രവര്‍ത്തനം മാതൃകാപരം

Published

|

Last Updated

ദുബൈ മര്‍കസിലെ ഇഫ്താറിന് നേതൃത്വം നല്‍കുന്ന ഐ സി എഫ് സഫ്‌വ വളണ്ടിയര്‍മാര്‍

ദുബൈ: ദുബൈ മര്‍കസില്‍ ഇഫ്താറിന് വളണ്ടിയര്‍ സേവനം ചെയ്യുന്ന സഫ്‌വയുടെ പ്രവര്‍ത്തനം മാതൃകാ പരമെന്ന് ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി കാബിനറ്റ് അഭിപ്രായപ്പെട്ടു.
ഐ സി എഫ് ക്ഷേമകാര്യസമിതിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കിളുകളിലെ സഫ്‌വാ ടീമാണ് മര്‍കസിലെ ഇഫ്താറിന് ദിവസവും ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

അസര്‍ നിസ്‌കാരം കഴിഞ്ഞയുടനെയാണ് എല്ലാ ദിവസവും സന്നദ്ധ സേവനം ആരംഭിക്കുന്നത്. ഫലവര്‍ഗങ്ങള്‍ മുറിക്കുക, പ്രത്യേക പാത്രങ്ങളില്‍ അത് ഒരുക്കുക, ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക, ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുക, ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇഫ്താറിന്റെ ഭാഗമായി സഫ്‌വാ വളണ്ടിയര്‍മാര്‍ നിര്‍വഹിക്കുന്നു.

നൂറുകണക്കിനാളുകളാണ് ദിവസവും നോമ്പ്തുറക്ക് മര്‍കസില്‍ എത്തുന്നത്. എല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിക്കുന്ന വളണ്ടിയര്‍മാരെ ഇഫ്താറിനെത്തുന്ന വിശ്വാസികളില്‍ പലരും പ്രശംസിക്കുന്ന കാഴ്ചയും കാണാവുന്നതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇലാഹീ പ്രീതിയും നോമ്പ് തുറക്ക് എത്തുന്നവരുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള പ്രാര്‍ഥനയുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നജ്മുദ്ദീന്‍ പുതിയങ്ങാടി പറഞ്ഞു.

വിവിധ സര്‍ക്കിളുകളെ പ്രതിനിധീകരിച്ച് യഹ്‌യ സഖാഫി ആലപ്പുഴ, അബ്ദുല്ല സഖാഫി കുണ്ടാല, ഇസ്മാഈല്‍ അഹ്‌സനി, സലിം അഹ്‌സനി, ഫസല്‍ മട്ടന്നൂര്‍, എം സി മുഹമ്മ്ദ്, ഹംസക്കോയ പരപ്പനങ്ങാടി, മന്‍സൂര്‍ ചേരാപുരം, നൗഷാദ് മടക്കര, നിസാര്‍ കുറ്റൂര്‍, അബ്ദുല്‍ അസീസ് കാവപ്പുര, അഡ്വ. താജുദീന്‍, അബ്ദുല്‍ഖാദര്‍ ചാലിശ്ശേരി, കാസിം കുറുവമ്പലം, അബ്ദുസ്സലാം അയ്യായ, സിയാദ് കൊടുങ്ങല്ലൂര്‍, നാസര്‍ കാടാമ്പുഴ നേതൃത്വം നല്‍കി.