മുഖ്യമന്ത്രിക്കുകഴിയില്ലെങ്കില്‍ പോലീസിനെ നിലയ്ക്കുനിര്‍ത്താന്‍ തയാറെന്ന് സിപിഐ

Posted on: June 20, 2017 1:23 pm | Last updated: June 20, 2017 at 8:11 pm
പി.രാജു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പോലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം. ഇല്ലെങ്കില്‍ സിപിഐ നിലയ്ക്ക് നിര്‍ത്തിക്കൊള്ളാമെന്നും പി.രാജു പറഞ്ഞു.

ഡിസിപി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗമാണ്. ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്നതാണ് യതീഷ് ചന്ദ്രയുടെ പെരുമാറ്റമെന്നും പി.രാജു കുറ്റപ്പെടുത്തി.