വണ്ടൂര്‍: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. പോരൂര്‍ തത്തംപറമ്പ് കടുക്കേങ്ങര രവീന്ദ്രനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ഗംഗയെ കഴിഞ്ഞ 15നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാത്തങ്ങോട്ടുപുറം തത്തംപറമ്പിലെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ജനലില്‍ കെട്ടി തൂങ്ങിയാണ് യുവതി മരണപ്പെട്ടത്. ഭര്‍ത്താവ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിനാലാണ് മരണമെന്ന യുവതിയുടെ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് രവീന്ദ്രനെ കസ്റ്റഡിയിലെടുത്തത്.
പത്തൊന്‍പത്കാരിയായ യുവതിയുടെ വിവാഹം ഒരു വര്‍ഷം മുന്‍പാണ് കഴിഞ്ഞത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.