ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; ജനങ്ങള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി; ഒരാള്‍ മരിച്ചു

Posted on: June 19, 2017 10:24 am | Last updated: June 19, 2017 at 2:19 pm

ലണ്ടന്‍: ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. വടക്കന്‍ ലണ്ടനില്‍ ജനങ്ങള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റു. നടന്നത് ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി തെരേസ മേ സ്ഥിരീകരിച്ചു. അടിയന്തര സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കന്‍ ലണ്ടനിലെ ഹിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ റമസാന്റെ ഭാഗമായി പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെയാണ് വാന്‍ ഇടിച്ചുകയറ്റിയത്. പ്രാദേശിക സമയം അര്‍ധരാത്രി 12.20ഓടെയാണ് സംഭവം. ഹെലികോപ്റ്ററുകളും മറ്റ് അടിയന്തര വാഹന സംവിധാനങ്ങളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തെ ഗതാഗതം പോലീസ് തടഞ്ഞു. ലണ്ടനില്‍ മൂന്ന് മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.