Connect with us

Kozhikode

അഡ്ജസ്റ്റ്‌മെന്റ് ചാര്‍ജെന്ന പേരില്‍ കെ എസ് ഇ ബി ഉപഭോക്താക്കളെ പിഴിയുന്നു

Published

|

Last Updated

കൊടുവള്ളി: ഉപയോഗിക്കുന്ന വൈദ്യുതി യൂനിറ്റിന് വിലവര്‍ധന നടപ്പാക്കിയ വൈദ്യുതി ബോ ര്‍ഡ് ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ അഡ്ജസ്റ്റ്‌മെന്റ് ചാര്‍ജെന്ന പേരില്‍ വന്‍ തുക രേഖപ്പെടുത്തി നല്‍കി ഉപഭോക്താക്കളെ പിഴിയുന്നതായി പരാതി. നരിക്കുനി കെ എസ് ഇ ബി സെക്ഷന്‍ എ ഇ ഓഫീസിന് കീഴില്‍ വരുന്ന മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ജൂണ്‍ മാസത്തെ ബില്ലിലാണ് അഡ്ജസ്റ്റ് മെന്റ് തുകയെന്ന പേരില്‍ പ്രത്യേക തുക ചുമത്തിയിട്ടുള്ളത്. അതിന് കീഴെ അഡ്വാന്‍സ് തുകയെന്ന് രേഖപ്പെടുത്തി കുറച്ച് പണം കുറവ് വരുത്തിനല്‍കിയിട്ടുമുണ്ട്.

കടുത്ത വേനല്‍ കാലമായതിനാല്‍ വൈദ്യുതി ഉപയോഗം കൂടുതലുള്ള ഏപ്രില്‍-മെയ് മാസത്തെ ബില്ലിനൊപ്പം അഡ്ജസ്റ്റ്‌മെന്റ് തുകയെന്ന പേരില്‍ ഭീമമായ തുക കൂടി ചുമത്തിയത് പലര്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തിയിരിക്കുന്നത്.
സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിലേക്ക് കുറവുള്ള തുകയാണ് അഡ്ജസ്റ്റ്‌മെന്റ് ചാര്‍ജെന്ന പേരില്‍ സമാഹരിക്കുന്നതെന്നും നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പലിശത്തുകയാണ് ബില്ലില്‍ അഡ്വാന്‍സ് തുകയെന്ന പേരില്‍ കുറച്ച് നല്‍കി യതെന്നുമാണ് കെ എസ് ഇ ബി അസി. എന്‍ജിനിയര്‍ ഇതുസംബന്ധമായി നല്‍കിയ വിശദീകരണം.

Latest