ഖത്വറിലെ രണ്ടു ഹീലിയം പ്ലാന്റുകള്‍ അടച്ചു

Posted on: June 14, 2017 1:04 am | Last updated: June 14, 2017 at 1:04 am
SHARE

ദോഹ: അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്വറിലെ രണ്ട് ഹീലിയം പ്ലാന്റുകള്‍ അടച്ചു. സഊദി അറേബ്യ അതിര്‍ത്തി അടച്ചതോടെ കരമാര്‍ഗമുള്ള ഹീലിയം വാതക കടത്ത് നിലച്ചതാണ് പ്ലാന്റ് അടക്കാന്‍ കാരണമായതെന്ന് ഖത്വര്‍ പെട്രോളിയം ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഖത്വര്‍ പെട്രോളിയത്തിന്റെ സബ്‌സിഡിയറിയായ റാസ്ഗ്യാസ് ആണ് പ്ലാന്റിന്റെ നടത്തിപ്പുകാര്‍.
പ്ലാന്റ് അടച്ച കാര്യം സ്ഥിരീകരിച്ചതായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ബ്ലുത്ത് ഹീലിയം കണ്‍സള്‍ട്ടിംഗ് മേധാവി വ്യക്തമാക്കി. രണ്ടു പ്ലാന്റിലും കൂടി വര്‍ഷം 200 കോടി ഘന അടി ദ്രാവക ഹീലിയമാണ് ഉത്പാദിപ്പിക്കുന്നത്. ലോകത്തെ ഹീലിയം ആവശ്യത്തില്‍ 25 ശതമാനവും ഇവിടെ നിന്നാണ് പോകുന്നത്. എം ആര്‍ ഐ സ്‌കാനറുകള്‍, ഹീലിയം ബലൂണുകള്‍, എയര്‍ഷിപ്പുകള്‍, ആഴക്കടലില്‍ ശ്വാശോച്ഛ്വാസം നടത്തുന്നതിന്, സാറ്റലൈറ്റ് ഉപകരണങ്ങള്‍ തണുപ്പിക്കുന്നതിന് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹീലിയം ഉപയോഗിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here