Connect with us

Kerala

കെഎം മാണി വിഷയത്തില്‍ ഇനി അഭിപ്രായങ്ങള്‍ പറയേണ്ടെന്ന് കെപിസിസി തീരുമാനം

Published

|

Last Updated

കെഎം മാണി

തിരുവനന്തപുരം: കേരളകോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎം.മാണിയുടെ വിഷയത്തില്‍ ഇനി നേതാക്കളാരും അഭിപ്രായങ്ങള്‍ പറയേണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിച്ചു. യുഡിഎഫുമായി ബന്ധം ഉപേക്ഷിച്ച മാണിയെ തിരികെക്കൊണ്ടുവരുന്ന വിഷയത്തില്‍ ചര്‍ച്ചകളൊന്നും നടന്നില്ല. സ്വന്തം ഇഷ്ടത്തിന് പോയ മാണി ഭാവി കാര്യങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് യോഗം വിലയിരുത്തിയത്.

 

Latest