Connect with us

National

കശ്മീരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍. ബാരമുള്ള ജില്ലയിലെ ഹന്ദ്വാരയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ മാസം തെക്കന്‍ കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ നിന്ന് മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ പിടികൂടിയിരുന്നു.

---- facebook comment plugin here -----

Latest