Connect with us

Kerala

ബോട്ടില്‍ കപ്പലിടിച്ച് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര സഹായം അനുവദിച്ചു. തൊഴില്‍ വകുപ്പിന് കീഴിലുള്ള കുടിയേറ്റ് തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നാണ് തുക നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ പോലീസ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.