ഖത്തര്‍ ഉപരോധത്തിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍

Posted on: June 10, 2017 8:53 pm | Last updated: June 10, 2017 at 8:53 pm

ദോഹ: ഖത്തറിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ അപലപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും പഠനത്തെയും ഉപരോധം ബാധിക്കുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വൃത്തങ്ങള്‍ പറഞ്ഞു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജയിംസ് ലിഞ്ച് പറഞ്ഞു. ഗള്‍ഫ് മേഖലയിലെ തന്നെ നിരവധി ആളുകളെ ഇത് ബാധിക്കും. പലര്‍ക്കും ജോലി നഷ്ടപ്പെടാനും കുടുംബബന്ധങ്ങളില്‍ വിള്ളലുണ്ടാകാനും ഉപരോധം കാരണമാകുമെന്നും അദ്ദേഹം വിലയിരുത്തി.