Connect with us

International

തെരേസാ മേ രാജിവയ്ക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബി

Published

|

Last Updated

ലണ്ടണ്‍: തെരേസാ മേ പ്രദാനമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബി. തൂക്കു മന്ത്രിസഭ വരുമെന്ന സാഹചര്യത്തിലാണ് തെരേസാ മേയുടെ രാജി ആവശ്യപ്പെട്ടത്. കേവല ഭൂരിപക്ഷമായ 326 സീറ്റ് ആര്‍ക്കും നേടാനായില്ല.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സഭയില്‍ തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. 650 സീറ്റുകളില്‍ 641 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ 311 സീറ്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചപ്പോള്‍ 260 സീറ്റാണ് ലേബര്‍പാര്‍ട്ടിക്ക് നേടാനായത്.

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 സീറ്റ് നേടി. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 12 ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി 10 സീറ്റുകളിലും വിജയിച്ചു.