അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു

Posted on: June 8, 2017 1:40 pm | Last updated: June 8, 2017 at 8:10 pm

കാലിഫോര്‍ണിയ: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു. തെലങ്കാന സ്വദേശിയും കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ മുബീന്‍ അഹ്മദിനാണ് (26) വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ മുബീന്‍ ചികിത്സയിലാണ്. പഠനത്തോടൊപ്പം ജോലിയും ചെയ്യുന്ന മുബീന്‍ അഹ്്മദിനെ ജോലികഴിഞ്ഞ മടങ്ങവേ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. ജൂണ്‍ നാലിന് വൈകീട്ട് ആറ് മണിക്കാണ് സംഭവം. പോലീസ് എത്തിയാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.