Kerala
ഹൈക്കോടതിയുടേത് പാളിച്ചകളുടെ വിധി: സുധീരന്‍

തിരുവനന്തപുരം: മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വിഎം സുധീരന്‍. പാളിച്ചകളുടെ വിധിയാണ് ഹൈക്കോടതിയുടേത്. ബാറുടമകള്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാണ് വിധി പറഞ്ഞത്. തെറ്റു കണ്ടെത്തിയാല്‍ അത് ചൂണ്ടിക്കാട്ടും. അതില്‍ പരിഭവിക്കേണ്ടതില്ല. ഹൈക്കോടതി വിധിയിലെ വ്യക്തതയില്ലായ്മ സര്‍ക്കാറും ബാറുടമകളും ദുരുപയോഗം ചെയ്തു.എന്തായിരുന്നാലും വിധി പുനഃപരിശോധിച്ച് തെറ്റ് തിരുത്താന്‍ തയ്യാറായ കോടതിയുടെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നുവെന്നും സുധീരന്‍ പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നിയമസഭാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
---- facebook comment plugin here -----