ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റു. തൊഴിലാളികളില്‍ ഒരാള്‍ പാതികത്തിയ ബീഡി അശ്രദ്ധമായി വലിച്ചെറിഞ്ഞതാണ് സ്‌ഫോടനത്തിന് കാരണമെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
അപകടമുണ്ടാകുമ്പോള്‍ 40 ഓളം തൊഴിലാളികള്‍ പടക്കശാലയില്‍ ഉണ്ടായിരുന്നു. ജില്ലാ ആസ്ഥാനത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ നയന്‍പൂരിലാണ് സ്‌ഫോടനമുണ്ടായ പടക്കശാല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.