Connect with us

National

സംഘപരിവാര്‍ ഗുണ്ടായിസത്തിന് മുന്നില്‍ മുട്ടുമടക്കില്ല: യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: സംഘപരിവാറിന്റെ ഗുണ്ടായിസത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എകെജി ഭവനില്‍ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ അക്രമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതുകൊണ്ടൊന്നും ഞങ്ങള്‍ നിശബ്ദരാകില്ല. ഇന്ത്യയുടെ ആത്മാവിന് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഇതില്‍ ഞങ്ങള്‍ വിജയിക്കുമെന്നും യെച്ചൂരി കുറിച്ചു.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

Latest