കശാപ്പ് നിയന്ത്രണത്തിന് ഹൈക്കോടതി സ്‌റ്റേ ഇല്ല

Posted on: June 7, 2017 2:36 pm | Last updated: June 7, 2017 at 6:33 pm
SHARE

hകൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനം കേരള ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇടക്കാല ഉത്തരവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഖവിലക്കെടുക്കുന്നു എന്ന് പറഞ്ഞ കോടതി വിശദമായ വാദം കേള്‍ക്കണമെന്നും അറിയിച്ചു. കേസ് അടുത്ത മാസം 26 ന് വീണ്ടും പരിഗണിക്കും.

കോഴിക്കോട്ടെ ഇറച്ചി വ്യാപാരികളും ഹൈബി ഈഡന്‍ എംഎല്‍എയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. വില്‍പനയും കശാപ്പും സംസ്ഥാന പരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്ര ഉത്തരവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.