ജിദ്ദ: മത്വാഫിലേക്ക് ഇഫ്താര്‍ വിഭവങ്ങളും മറ്റുമായി പ്രവേശിക്കുന്നത് വളണ്ടിയര്‍ മാര്‍ നിയന്ത്രിക്കും.
ഇതിനായി 55 സ്‌കൗട്ട് വളണ്ടിയര്‍ മാര്‍ മത്വാഫിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ സേവനം ചെയ്യും. ഈത്തപ്പഴമല്ലാത്ത മറ്റൊരു ഭക്ഷ്യ വസ്തുവും അകത്തേക്ക് കൊണ്ട് പോകാന്‍ അനുവദിക്കില്ല.
മത്വാഫിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്നത് വിലക്കിക്കൊണ്ട് നേരത്തെ മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉത്തരവിറക്കിയിരുന്നു.