കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹ അവശിഷ്ട്ങ്ങൾ ഉപേക്ഷിച്ച നിലയിൽ

Posted on: June 6, 2017 11:33 am | Last updated: June 6, 2017 at 1:22 pm


കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും മൃതദേഹങ്ങളോട് അനാദരവ്. എം ബി ബി എസ് വിദ്യാർത്ഥികൾ വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിച്ച ഇരുപതോളം മൃതദേഹങ്ങളാണ് ശെിയായ രീതിയിൽ സംസ്ക്കരിക്കാത്ത നിലയിൽ കണ്ടെത്തിയത്. ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളാണ് കാക്ക കൊതി വലിച്ച മൃതദേഹാവശിഷ്ടങ്ങൾ ആദ്യം കണ്ടത്. പിന്നീട് മുതിർന്നവരെ വിവരമറിയിച്ചു കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു.

മാസങ്ങൾക്ക് മുൻപ് മൃദദേഹഅവശിഷ്ട്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയപ്പോൾ നാട്ടുകാർ ഇടപെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ അധികൃതരുടെ അനാസ്ഥക്കെതിരെ പ്രധിഷേധം ഉയർന്ന സാഹചര്യത്തിൽ അന്ന് രണ്ടു ഏക്കറോളം സ്ഥലത്തു 2  കുഴികളിലായി മൃതതേഹം സംസ്കരിക്കാനുള്ള പദ്ധതി കരാർ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരുന്നു.