സഊദിയിലേക്കുള്ള വിമാനങ്ങള്‍ ഖത്വര്‍ എയര്‍വേയ്‌സും റദ്ദാക്കി

Posted on: June 5, 2017 3:09 pm | Last updated: June 5, 2017 at 9:14 pm

ദോഹ: സഊദി അറേബ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുന്നതായി ഖത്വര്‍ എയര്‍വേയ്‌സ് അറിയിച്ചു. ഖത്വറിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സഊദി തീരുമാനത്തിനു പിറകേയാണ് ഖത്വറിന്റെ തീരുമാനം. നാളെ (ജൂണ്‍ ആറ്) പുലര്‍ച്ചെ 2.59 വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഖത്വര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റിലാണ് അറിയിപ്പു വന്നത്. യാത്രക്കാരോട് പുതിയ അപ്‌ഡേറ്റുകള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

സഊദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്വറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ച സംഭവത്തെത്തുടര്‍ന്നാണ് പുതിയ നീക്കങ്ങള്‍. ഖത്വറിലേക്കുള്ള കര, വ്യോമ, ജല മാര്‍ഗങ്ങള്‍ അടക്കാന്‍ സഊദി തീരുമാനിച്ചിട്ടുണ്ട്. സഊദിയിലുള്ള ഖത്വര്‍ പൗരന്‍മാരോട് 14 ദിവസത്തിനകം രാജ്യം വിടാനാണ് ആവശ്യം. എന്നാല്‍ സംഭവത്തില്‍ ഖത്വര്‍ വിദേശകാര്യ മന്ത്രാലം ഖേദം പ്രകടിപ്പിച്ചു. അടിസ്ഥാന രഹിതമായ ആരോപണത്തിലാണ് തീരുമാനമെന്നും ഖത്വര്‍ പ്രതികരിച്ചു.