വ്യോമാതിര്‍ത്തി ലംഘിച്ച് ഹെലിക്കോപ്റ്റര്‍; ചൈനയുടെതെന്ന് സംശയം

Posted on: June 4, 2017 12:11 pm | Last updated: June 4, 2017 at 12:11 pm
SHARE

ഡല്‍ഹി: ചൈനയുടെതെന്ന് സംശയിക്കുന്ന ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. ഇന്ത്യചൈന അതിര്‍ത്തിക്ക് സമീപം ഉത്തരാഖണ്ഡിെല ചമോലി മേഖലയില്‍ ചുറ്റിത്തിരിയുന്ന നിലയിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

തിബറ്റന്‍ മേഖലയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതെന്ന് ചമോലി പൊലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പറഞ്ഞു. ബരഹോട്ടി ഭാഗത്ത് നാലു മിനുട്ടോളം ചുറ്റിത്തിരിഞ്ഞ ശേഷം തിരിച്ചു പോയെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ അത് ചൈനീസ് ഹെലികോപ്റ്ററാണെന്നതിന് ഉറപ്പില്ല. അത് സൈനിക ഹെലികോപ്റ്ററല്ല. എന്നാലും അനുമതിയില്ലാതെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നത്? വ്യോമയാന അതിര്‍ത്തി ലംഘനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.