ജിദ്ദ ടവറിൽ നോമ്പ് തുറക്കാൻ താഴെ ബാങ്ക് വിളിച്ച്‌  4 മിനിറ്റ്‌ കാത്തിരിക്കണം

Posted on: June 3, 2017 3:30 pm | Last updated: June 3, 2017 at 6:03 pm

ജിദ്ദ: നിര്‍മ്മാണത്തിലിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ജിദ്ദ ടവറിന്റെ മുകളിലെ നിലയിലുള്ളവര്‍ക്ക് തുറക്കണമെങ്കില്‍ താഴെയുള്ളവര്‍ നോമ്പ് തുറന്ന് നാല് മിനുട്ട് അധികം കാത്തിരിക്കണമെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല അല്‍ മുസന്നദ് പറഞ്ഞു. താഴെയുള്ളവര്‍ക്ക് സൂര്യാസ്തമയമാകുമെങ്കിലും ഒരുകിലോമീറ്റര്‍ ഉയരമുള്ള ടവറിന്റെ മുകളിലുള്ളവര്‍ക്ക് സൂര്യാസ്തമനത്തിനു നാല് മിനിട്ട് കഴിയണമെന്നതിനാലാണു ഈ മാറ്റം.

ഇതേ സമയ മാറ്റം മക്കയിലെ ക്ലോക്ക് ടവറിനു മുകളിലുള്ളവര്‍ക്കും ദുബൈയിലെ ബുര്‍ജ് ഖലീഫക്ക് മുകളിലുള്ളവര്‍ക്കും ബാധകമാകും. ഫ്േളാറുകളുടെ ഉയരത്തിനനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് മിനുറ്റ് വരെ ഇഫ്താര്‍ സമയങ്ങളില്‍മാറ്റമുണ്ടാകും. ഹറം ചത്വരത്തില്‍ തന്നെയുള്ള ക്ലോക്ക് ടവറിന്റെ ഏറ്റവും ഉയരത്തിലുള്ളവര്‍ക്ക് ഹറമില്‍ ബാങ്ക് വിളിച്ച് മൂന്ന് മിനുട്ട് കഴിഞ്ഞാണു നോമ്പ്തുറക്ക് സമയമാകുക.

ജിദ്ദ ടവറിന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്നതോടെ മനുഷ്യ നിര്‍മിതമായ ഏറ്റവും വലിയ സൂര്യ ഘടികാരമായി ടവര്‍ അറിയപ്പെടുമെന്നും പ്രൊഫസര്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ കണ്ണാടിയും ജിദ്ദ ടവറിന്റെ ഗ്ലാസുകളായിരിക്കും. 2019 അവസാനത്തോടെ 200 നിലകളുള്ളടവറിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും