ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

Posted on: June 2, 2017 10:28 am | Last updated: June 2, 2017 at 11:43 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.25 ന് ആയിരുന്നു സംഭവം.

ഹരിയാനയിലെ ഗോഹാനയിലാണ് ഭൂചലനത്തിന്‍ന്റെ പ്രഭവ കേന്ദ്രം. ഒരു മിനുട്ടോളം പ്രകമ്പനം നീണ്ടുനിന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളും ആളപായവും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.