സഊദിയിലെ സ്വകാര്യ സ്‌കൂളില്‍ വെടിവെപ്പ്: പ്രിന്‍സിപ്പലടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

Posted on: May 31, 2017 8:05 pm | Last updated: May 31, 2017 at 11:03 pm

റിയാദ്: സഊദി അറേബ്യയിലെ സ്വകാര്യ സ്‌കൂളില്‍ മുന്‍ അധ്യാപകന്റെ വെടിയേറ്റ് രണ്ട് പേര്‍ മരിച്ചു. സ്‌കൂളിന്റെ പ്രിന്‍സിപ്പലും ഒരു ടീച്ചറുമാണ് കൊല്ലപ്പെട്ടത്. റിയാദിലെ കിംഗ്ഡം സ്‌കൂളിലാണ് സംഭവം.

നാല് വര്‍ഷം മുമ്പ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഇറാഖി അധ്യാപകനാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. അധ്യാപര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു.

ബുധനാഴ്ച സഈദി സമയം ഉച്ചക്ക് മൂന്നിനായിരുന്നു സംഭവം. സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കും പരുക്കില്ല.