Connect with us

National

സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവ്: അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യക്ക് നഷ്ടമായി

Published

|

Last Updated

Crashing chart

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (ജനുവരി- മാര്‍ച്ച്) 6.1 ശതമാനമായാണ് ഇടിഞ്ഞത്. ഇതിന് തൊട്ടുമുമ്പിലെ പാദത്തില്‍ ഏഴ് ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. ഇതാണ് 6.1 ശതമാനമായി ഇടിഞ്ഞത്. ഇതോടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന വിശേഷണം ഇന്ത്യക്ക് നഷ്ടമായി.

മുന്‍ വര്‍ഷത്തില്‍ എട്ട് ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ഇത് 7.1 ആയി കുറഞ്ഞു. നോട്ട് നിരോധനം രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയായെന്ന് സൂചനകളാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്. എന്നാല്‍ ജൂലൈയില്‍ ജിഎസ്ടി നടപ്പിലാകുന്നതോടെ സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Latest