Connect with us

Sports

അക്കങ്ങള്‍ പറയും ടോട്ടിയുടെ ഐതിഹാസിക കരിയര്‍

Published

|

Last Updated

വാനോളം ഉയര്‍ന്ന കരിയറാണ് റോമയില്‍ ടോട്ടിയുടേത്. ക്ലബ്ബിന്റെ ലെജന്‍ഡ്. ജെനോവക്കെതിരെ റോമ നേടിയ വിജയത്തിലും ടോട്ടിയുടെ ഊര്‍ജമുണ്ടായിരുന്നു. മത്സരശേഷം സഹതാരങ്ങള്‍ ടോട്ടിയെ വാനിലേക്കെറിഞ്ഞ് ആഹ്ലാദം പ്രകടിപ്പിച്ചത് വൈകാരിക വിടപറയലിന്റെ ചെറിയൊരു ഭാഗം മാത്രം…വാനോളം ഉയര്‍ന്ന കരിയറാണ് റോമയില്‍ ടോട്ടിയുടേത്. ക്ലബ്ബിന്റെ ലെജന്‍ഡ്. ജെനോവക്കെതിരെ റോമ നേടിയ വിജയത്തിലും ടോട്ടിയുടെ ഊര്‍ജമുണ്ടായിരുന്നു. മത്സരശേഷം സഹതാരങ്ങള്‍ ടോട്ടിയെ വാനിലേക്കെറിഞ്ഞ് ആഹ്ലാദം പ്രകടിപ്പിച്ചത് വൈകാരിക വിടപറയലിന്റെ ചെറിയൊരു ഭാഗം മാത്രം…

8827 – ബ്രെസിയക്കെതിരെ അരങ്ങേറിയത് മുതല്‍ എ എസ് റോമയില്‍ ടോട്ടി തുടര്‍ന്നത് 8827 ദിവസം. പതിനാറാം വയസിലായിരുന്നു അരങ്ങേറ്റം.

786 – റോമക്കായി വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ ടോട്ടി കളിച്ചത് 786 മത്സരങ്ങള്‍. സീരി എയില്‍ മാത്രം 619. സീരി എ മത്സരങ്ങളുടെ എണ്ണത്തില്‍ യുവെന്റസ് ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബുഫണിനൊപ്പമാണ് ടോട്ടി. 647 മത്സരങ്ങള്‍ കളിച്ച എ സി മിലാന്‍ ലെജന്‍ഡ് പോളോ മാള്‍ഡീനിയുടെ റെക്കോര്‍ഡ് ഭദ്രം.

307 – കരിയറില്‍ റോമക്കായി നേടിയത് 307 ഗോളുകള്‍. ഓരോ മൂന്ന് മത്സരത്തിലും സ്‌കോര്‍ ചെയ്യുന്നുവെന്നാണ് ശരാശരി.

250 – സീരി എയില്‍ ടോട്ടി നേടിയത് 250 ഗോളുകള്‍. എ സി മിലാന്റെ ഇതിഹാസ താരം ഗുന്നാര്‍ നോര്‍ദാലിനേക്കാള്‍ 25 ഗോള്‍ കൂടുതലാണ് ടോട്ടി നേടിയത്. 274 ഗോളുകള്‍ നേടിയ സില്‍വിയോ പോളയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ നില്‍ക്കാതെയാണ് ടോട്ടി ബൂട്ടഴിക്കുന്നത്.

249 – ടോട്ടി വിരമിക്കുമ്പോള്‍ റോമ നിരയിലുള്ള എല്ലാ താരങ്ങളും കൂടി നേടിയത് 249 ഗോളുകളാണ്. ഒരു ഗോളിന് ടോട്ടി തന്നെ മുന്നില്‍ !

180 – സീരി എ സീസണില്‍ ഇത്തവണ കളിച്ച 180 കളിക്കാര്‍ ടോട്ടി അരങ്ങേറ്റ മത്സരം കളിക്കുമ്പോള്‍ ജനിച്ചിട്ടില്ല.

58 – ഇറ്റലിക്ക് വേണ്ടി ടോട്ടി 58 അന്താരാഷ്ട്രമത്സരങ്ങള്‍ കളിച്ചു. ഒമ്പത് ഗോളുകള്‍ നേടി. 2006 ലോകകപ്പ് ഫൈനലില്‍ ഒരു ഗോളടിച്ചു, നാല് അസിസ്റ്റുകള്‍ നടത്തി. ഫൈനലില്‍ മറ്റേതൊരു താരത്തേക്കാളും തിളങ്ങിയത് ടോട്ടി.

38 – 2014 നവംബറില്‍ സി എസ് കെ എ മോസ്‌കോക്കെതിരെ ടോട്ടി ഗോള്‍ നേടി. അന്ന് പ്രായം 38 വര്‍ഷവും 59 ദിവസവും. ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും പ്രായം കൂടിയ സ്‌കോറര്‍ എന്ന റെക്കോര്‍ഡ് ടോട്ടിക്ക്.

32 – 2006-07 സീസണില്‍ ടോട്ടി നേടിയത് 32 ഗോളുകള്‍. സീരി എ യില്‍ 26 ഗോളുകളുമായി ടോപ് സ്‌കോറര്‍ സ്്ഥാനവും.

23 – അവസാനം കളിച്ച 23 സീരി എ സീസണിലും ഒരു തവണയെങ്കിലും സ്‌കോര്‍ ചെയ്ത ഒരേയൊരു താരമേയുള്ളൂ- ടോട്ടി.

1 – സീരി എ കിരീടം ഒരു തവണ സ്വന്തമാക്കി. 2000-01 സീസണില്‍ യുവെന്റസിനെ രണ്ട് പോയിന്റുകള്‍ക്ക് പിറകിലാക്കിയാണ് റോമ ചാമ്പ്യന്‍മാരായത്. സീസണില്‍ ടോട്ടി നേടിയ പതിമൂന്ന് ഗോളുകള്‍ റോമക്ക് നിര്‍ണായകമായി. പത്ത്തവണ റണ്ണേഴ്‌സപ്പ് മെഡലുകള്‍ നേടി. രണ്ട് തവണ ഇറ്റാലിയന്‍ കപ്പും രണ്ട് സൂപ്പര്‍ കപ്പും ഒരു ഫിഫ ലോകകപ്പും ടോട്ടിയുടെ എക്കൗണ്ടിലുണ്ട്.

---- facebook comment plugin here -----

Latest