ഫേസ്ബുക്കിലെ വിവാദ ചിത്രം സുരേന്ദ്രന്‍ പിന്‍വലിച്ചു

Posted on: May 29, 2017 7:58 pm | Last updated: May 29, 2017 at 9:04 pm

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പമിട്ട ഫോട്ടോ വിവാദമായി. കഴുത്തറുത്ത നിലയിലുള്ള പശുക്കളുടെ ഫോട്ടോ വിവാദമായതിനെ തുടര്‍ന്ന് സുരേന്ദ്രന്‍ പിന്‍വലിച്ചു.

സുരേന്ദ്രന്റെ പോസ്റ്റിനെതിരെ പരിഹാസങ്ങളും വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പശുക്കിടാവിനെ ചുംബിക്കുന്ന ചിത്രം കവര്‍ഫോട്ടോയാക്കി സുരേന്ദ്രന്‍ വീണ്ടും പോസ്റ്റിട്ടു. മതേതരക്കാര്‍ നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാലും ഗോഹത്യയെ എതിര്‍ക്കും എന്ന കുറിപ്പോട് കൂടിയാണ് പുതിയ ഫോട്ടോ പോസ്റ്റിയത്.