Connect with us

Ongoing News

പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഇല്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

അതിര്‍ത്തിയില്‍ തീവ്രവാദം പടരുന്ന പശ്ചാതലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം പ്രയാസമേറിയ കാര്യമായിരിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് കോയാല്‍ പറഞ്ഞു. തീവ്രവാദവും ക്രിക്കറ്റും കൈക്കോര്‍ത്ത് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 2007 മുതല്‍ ഒരു ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടില്ലെന്നും പാക്കിസ്ഥാനുമായി ഏന്തെങ്കിലും പരമ്പരകള്‍ക്കുള്ള ക്ഷണമുണ്ടെങ്കില്‍ ബി സി സി ഐ സര്‍ക്കാറുമായി സംസാരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.