Connect with us

Kozhikode

മര്‍കസിന് നേരെയുള്ള ലീഗ് ആക്രമണം ആസൂത്രിതം

Published

|

Last Updated

കോഴിക്കോട്: വിശ്വാസികള്‍ റമസാന്‍ മാസത്തെ വരവേല്‍ക്കാന്‍ കാത്തിരുന്ന വെള്ളിയാഴ്ച ദിവസം മര്‍കസിനു നേരെ ലീഗ് ഗുണ്ടകള്‍ നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍. അന്നേദിവസം ലീഗ് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ കലക്ടറെ കാണാന്‍ പോയപ്പോള്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അദ്ദേഹം കൈമാറുകയും വസ്തുതകള്‍ അവരെ അറിയിക്കുകയും ചെയ്തു.അതോടെ എം ഐ ഇ ടിയില്‍ നടത്തിയ കോഴ്‌സുകള്‍ അംഗീകൃതമാണെന്ന് മനസ്സിലാക്കിയ ലീഗ് നേതാക്കള്‍ സമരം തീരാന്‍ സാധ്യത തെളിഞ്ഞതോടെ , വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മറച്ചുവെച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രവര്‍ത്തകരെ കൊണ്ട് മര്‍കസ് ആക്രമണം നടത്തുകയായിരുന്നു .വലിയ കരിങ്കല്ലുകളും മദ്യക്കുപ്പികളും കൊണ്ട് വന്ന ലീഗ് പ്രവര്‍ത്തകര്‍ പോലീസ് എത്തിയപ്പോള്‍ സമീപത്തെ കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് അവ ക്രമസമാധാന പാലകര്‍ക്കും പൊതുജനങ്ങള്‍ക്കും മര്‍കസ് കെട്ടിടങ്ങള്‍ക്കും നേരെ എറിയുകയുമായിരുന്നു. നടുറോഡിലേക്ക് ലീഗ് ഗുണ്ടകള്‍ കൂര്‍ത്ത കരിങ്കല്ലുകള്‍ എറിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെടുന്നുണ്ട്. മര്‍കസ് ഗേറ്റിനു മുമ്പില്‍ സ്ഥാപിച്ച ക്യാമറകളും ഇവര്‍ തകര്‍ത്തു.

സംഭവ ദിവസം രാവിലെ മുതല്‍ ലീഗ് വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ പ്രസിഡന്റിന്റെ പ്രകോപനപരമായ ശബ്ദ സന്ദേശം ലീഗണികളിലേക്ക് വാട്സ്ആപ് വഴി നല്‍കിയിരുന്നു. മര്‍കസിനെ തകര്‍ക്കുകയോ നമ്മള്‍ തകരുകയോ ചെയ്യാതെ മാര്‍ച്ചും നടുറോഡിലെ കുത്തിയിരിപ്പും അവസാനിപ്പിക്കരുത് എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഈ നിര്‍ദേശത്തിനനുസൃതമായാണ് മര്‍കസ് ആക്രമിക്കാന്‍ പാകത്തില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഗുണ്ടകളെ ലീഗ് കളത്തിറക്കിയത്.
എന്നാല്‍ ലീഗ് അക്രമികളുടെ മദ്യക്കുപ്പികളും കല്ലും കൊണ്ടുള്ള ആക്രമണം അതിജീവിച്ച് ക്രമസമാധാന പാലകര്‍ മര്‍കസ് പരിസരം സംരക്ഷിക്കുകയായിരുന്നു. പോലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ലീഗ് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ചിലര്‍ക്ക് പരിക്കേറ്റത് ലീഗണികളില്‍ നിന്നുള്ള കല്ലേറ് കൊണ്ടുതന്നെയാണെന്ന് ദൃസാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ നിരവധി ക്രിമിനലുകള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നിരവധി മാധ്യമങ്ങള്‍ സത്യസന്ധമായി പുറത്തുവിട്ടിരുന്നു. ഇതോടെ വിദ്യാര്‍ഥികളെ മറയാക്കി രാഷ്ട്രീയം വൈരം തീര്‍ക്കാന്‍ ലീഗ് നടത്തുന്ന ആസൂത്രിത പ്രവര്‍ത്തങ്ങള്‍ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
നാല്‍പ്പത് വര്‍ഷമായി മര്‍കസ് നടത്തുന്ന വിദ്യാഭ്യാസ- സാംസ്‌കാരിക പ്രവര്‍ത്തങ്ങള്‍ നേരിട്ട് അറിയുന്ന പരിസരവാസികള്‍ മര്‍കസിലെത്തി പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. നാട്ടുകാരുടെ പേരില്‍ ക്രിമിനലുകളെ രംഗത്തിറക്കി പ്രദേശത്ത് അക്രമം അഴിച്ചുവിട്ട ലീഗിന്റെ ആഭാസത്തെ കുന്ദമംഗലം കേന്ദ്രമാക്കിരൂപപ്പെട്ട ജനകീയ സംരക്ഷണ സമിതി ശക്തമായി അപലപിച്ചു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ മര്‍കസ് സംരക്ഷണ മാര്‍ച്ചില്‍ വിവിധ മതവിശ്വാസികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പ്രദേശവാസികള്‍ പങ്കെടുത്തു.

കുന്ദമംഗലത്തെ പൗരപ്രമുഖനും കാരന്തൂര്‍ സാന്ത്വനം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റുമായ പുത്തലത്ത് ദാസന്‍ ഇന്നലെ ഐക്യദാര്‍ഢ്യവുമായി മര്‍കസിലെത്തി.പുറത്തു നിന്നെത്തിയവരാണ് ആക്രമണം നടത്തിയത് എന്നും മര്‍കസിന്റെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നത് തങ്ങളുടെയെല്ലാം അനുഭവം ആണെന്നും പ്രദേശ വാസികളുടെ പൂര്‍ണ്ണ പിന്തുണ ജാതിമത ഭേദമന്യേ മര്‍കസിനു ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest