മര്‍കസിനെതിരായ അക്രമണം അപലപനീയം: കാന്തപുരം

Posted on: May 26, 2017 11:32 pm | Last updated: May 26, 2017 at 11:32 pm

ജിദ്ദ: വിദ്യാര്‍ഥി സമരത്തിന്റെ പേരില്‍ കാരന്തൂര്‍ മര്‍കസിനു നേരെ ആക്രമണം നടത്തിയ മുസ്‌ലിം ലീഗ് നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
എം ഐ ഇ ടിയില്‍ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ സമരവുമായി ബന്ധപ്പെട്ട് കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്.

സര്‍ക്കാര്‍ നിര്‍ദേശാനുസരണം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മര്‍കസ് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയതുമാണ്. ഇതിനിടയില്‍ സമരത്തിന്റെ മറപറ്റി മുസ്‌ലിം ലീഗുകാര്‍ നടത്തിയ അക്രമണത്തിനെതിരെ മുഴുവന്‍ സമാധാനകാംക്ഷികളും പ്രതികരിക്കണം. പ്രകോപനങ്ങളിലൂടെയും ഭീഷണികളിലൂടെയും മര്‍കസ് പ്രസ്ഥാനത്തെ തകര്‍ക്കാമെന്നത് ലീഗിന്റെ വ്യാമോഹം മാത്രമാണെന്നും കാന്തപുരം വ്യക്തമാക്കി.