National
ബാബരി കേസ്: അഡ്വാനിയും ഉമാഭാരതിയും നേരിട്ട് ഹാജരാകണം

ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ അദ്വാനിയും ഉമാ ഭാരതിയും മുരളി മനോഹർ ജോഷിയും മെയ് 30ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവ്. ലക്നൗവിലെ പ്രത്യേക സി.ബി.എെ കോടതിയുടെതാണ് ഉത്തരവ്. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹർജി തള്ളിയാണ് കോടതിയുടെ നടപടി.
ഇവർക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി കഴിഞ്ഞമാസം നിർദേശം നൽകിയിരുന്നു. ഇതിനു പിറകെയാണ് കേസിൽ വാദം കേൾക്കുന്ന പ്രത്യേക സി.ബി.െഎ കോടതി പുതിയ വകുപ്പുകൾ കൂടി ചേർക്കാൻ ഒരുങ്ങുന്നത്.
---- facebook comment plugin here -----