മൃഗങ്ങള്‍ക്ക് പീഡനം; യു എസില്‍ 150 വര്‍ഷം പഴക്കുമുള്ള സര്‍ക്കസ് നിര്‍ത്തിവെക്കുന്നു

Posted on: May 23, 2017 12:58 am | Last updated: May 22, 2017 at 11:26 pm

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വിജയകരവും വലിയതുമായ സര്‍ക്കസ് നിര്‍ത്തിവെക്കുന്നു. 150 വര്‍ഷത്തിലേറെ സര്‍ക്കസ് പാരമ്പര്യമുള്ള ദി റിംഗിംഗ് ബ്രദേഴ്‌സ് ആന്‍ഡ് ബര്‍നൂം ആന്‍ഡ് ബെയ്‌ലി സര്‍ക്കസാണ് തങ്ങളുടെ അവസാന പ്രോഗാമും നടത്തി ഈ രംഗത്തോട് വിടപറഞ്ഞത്.

ഈ ഞായറാഴ്ചയായിരുന്നു അവസാനത്തെ പ്രോഗ്രം സംഘടിപ്പിച്ചിരുന്നത്. സര്‍ക്കസ് പ്രോഗ്രാമില്‍ ഉപയോഗിക്കുന്ന മൃഗങ്ങളോടുള്ള ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഈ സംഘം കേട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കസ് പ്രോഗ്രാം എന്നത്തേക്കുമായി നിറുത്തിവെക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്.