കെജരിവാളിന് എതിരെ ജയ്റ്റ്ലി വീണ്ടും മാനനഷ്ടക്കേസ് ഫയൽ ചെയ്തു

Posted on: May 22, 2017 2:05 pm | Last updated: May 22, 2017 at 2:05 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് എതിരെ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വീണ്ടും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞയാഴ്ച കെജരിവാളിന്റെ അഭിഭാഷകന്‍ റാം ജത്മലാനി കോടതിയില്‍ തനിക്കെതിരെ അപഹാസ്യകരമായ പ്രയോഗം നടത്തിയെന്ന് ആരോപിച്ചാണ് കേസ്. പത്ത് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

കെജരിവാള്‍ അടക്കം ആം ആദ്മി പാര്‍ട്ടി നേതാക്കളായ ആറ് പേര്‍ക്കെതിരെ അരുണ്‍ ജയ്റ്റ്‌ലി നേരത്തെ നല്‍കിയ മാനനഷ്ടക്കേസിന്റെ നടപടിക്രമങ്ങള്‍ക്കിടയിലാണ് ജയ്റ്റ്‌ലിക്കെതിരെ ജത്മലാനി മോശം പ്രയോഗം നടത്തിയത്. ജയ്റ്റ്‌ലിയെ ക്രോസ് വിസ്താരം നടത്തുന്നതിനിടെയായിരുന്നു സംഭവം.