ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്റ് മരിച്ച സംഭവം: രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Posted on: May 20, 2017 11:08 am | Last updated: May 20, 2017 at 12:46 pm

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആക്കാദമി ഉദ്യോഗസ്ഥരായ പി യു ചൗധരി, വിശാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ്.

ഈ മാസം 17ന് രാത്രിയാണ് തിരൂര്‍ സ്വദേശിയായ കേഡറ്റ് സൂരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂരജിന്റെ മരണം കൊലപാതകമാണെന്നും അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെ അക്കാദമിയില്‍ നിന്ന് പിരിച്ചുവിട്ട സൂരജ് കോടതി ഉത്തരവ് നേടി തിരിച്ചെത്തുകയായിരുന്നു.