Connect with us

National

ജിയോ രാജ്യത്തെ നാലാമത്തെ വലിയ ടെലിക്കോം കമ്പനി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോ. ട്രായ് പുറത്ത് വിട്ട പുതിയ കണക്കുകളിലാണ് 10.86 കോടി ഉപഭോക്താകളുമായി ജിയോ നാലാം സ്ഥാനത്തെത്തിയത്. 10 ശതമാനമാണ് നിലവില്‍ ഇന്ത്യയിലെ ടെലികോം മാര്‍ക്കറ്റില്‍ ജിയോയുടെ വിപണി വിഹിതം.

23.9 ശതമാനം വിപണി വിഹിതത്തോടെ എയര്‍ടെല്ലാണ് ഒന്നാം സ്ഥാനത്ത്. 17.87 വിഹിതത്തോടെ വോഡഫോണ്‍ രണ്ടാം സ്ഥാനത്തും 16.70 ശതമാനം വിഹിതത്തോടെ ഐഡിയ മൂന്നാം സ്ഥാനത്തും തുടരും.മാര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ത്തത് ജിയോയാണ്. ഭാരതി എയര്‍ടെല്‍, ഐഡിയ, ബി.എസ്.എന്‍.എല്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സ്ഥാനങ്ങളില്‍.

Latest