കുല്‍ഭൂഷന്‍ കേസ്: വീണ്ടും വാദം കേള്‍ക്കണമെന്ന് പാക്കിസ്ഥാന്‍

Posted on: May 19, 2017 9:21 pm | Last updated: May 20, 2017 at 9:26 am

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന്റെ കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു.കേസില്‍ കുല്‍ഭൂഷന്‍ ജാദവിെന്റ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് പാകിസ്താെന്റ നടപടി. ഇതുസംബന്ധിച്ച ഹരജി ഹേഗിലെ കോടതിയില്‍ സമര്‍പ്പിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആറാഴ്ചക്കുള്ളില്‍ കേസ് പരിഗണക്കണമെന്ന ആവശ്യം പാകിസ്താന്‍ കോടതിയില്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ പാകിസ്താന്‍ ഇതുവരെ തയാറായിട്ടില്ല. കേസിലെ പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്‍പ്പടെ വന്‍ വിമര്‍ശനം സര്‍ക്കാറിന് നേരിടേണ്ടി വന്നിരുന്നു. കേസിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് സര്‍താജ് അസീസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ തൂക്കിക്കൊല്ലാനുള്ള പാക് സൈനിക കോടതിയുടെ ഉത്തരവ് അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തത്. കേസില്‍ ഇടപെടാന്‍ ഇന്ത്യക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്ന നിലപാടിലായിരുന്നു പാകിസ്ഥാന്‍