വ്യത്യസ്ത പദ്ധതികളുമായി സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം

Posted on: May 19, 2017 8:30 pm | Last updated: May 20, 2017 at 9:26 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം മേയ് 20 മുതല്‍ ജൂണ്‍ 5 വരെ വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിക്കും. ഔപചാരിക ഉദ്ഘാടനം 25 ന് വൈകിട്ട് 5.30 ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷതവഹിക്കും. വിവിധ മേഖലയിലുളളവര്‍ ആയിരം മണ്‍ചെരാതുകള്‍ തെളിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നഗരത്തിലെ കുടിവെളളക്ഷാമം പരിഹരിക്കാന്‍ പ്രവര്‍ത്തിച്ച വാട്ടര്‍ അതോറിട്ടി ജീവനക്കാരെ ചടങ്ങില്‍ ആദരിക്കും.

ആഘോഷ പരിപാടികള്‍ ഇങ്ങനെ:

മേയ് 20ന് റാന്നി സിവില്‍ സ്‌റ്റേഷന്‍ ഉദ്ഘാടനം വൈകിട്ട് 5ന് മുഖ്യമന്ത്രി നിര്‍വഹിക്കും.

21ന് കട്ടപ്പനയില്‍ പട്ടയവിതരണം മുഖ്യമന്ത്രി, വയനാട് കാരാപ്പുഴ ടൂറിസം പദ്ധതി ഉദ്ഘാടനം.

22ന് വി.ജെ.ടി ഹാളില്‍ വൈകിട്ട് 4 ന് കൈത്തറി യൂണിഫോം വിതരണ ഉദ്ഘാടനംമുഖ്യമന്ത്രി. മസ്‌ക്കറ്റ് ഹോട്ടലില്‍ വൈകിട്ട് 5 ന് മാദ്ധ്യമ സെമിനാര്‍.

23ന് പുനലൂരില്‍ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണോദ്ഘാടനം.
24ന് വഴി കാട്ടുന്ന കേരളം സെമിനാര്‍ കൊല്ലത്ത്, മെഡിക്കല്‍ കോളേജില്‍ ആര്‍ദ്രം പദ്ധതി ഉദ്ഘാടനം.

27ന് രാവിലെ 11 ന് കൊല്ലത്ത് മത്സ്യോത്സവം, വൈകിട്ട് 4 ന് തൈയ്ക്കാട് ഗസ്റ്റ് ഹൗസില്‍ എഡിറ്റേഴ്‌സ് മീറ്റ്.

28ന് തൃശൂരില്‍ ഓപ്പറേഷന്‍ ഒളിമ്ബ്യ ഉദ്ഘാടനം, ആലപ്പുഴയില്‍ കുടുംബശ്രീ വാര്‍ഷികം ഉദ്ഘാടനം.

29ന്ആറന്‍മുളയില്‍ വരട്ടാര്‍ പുനരുജ്ജീവന പദ്ധതി ഉദ്ഘാടനം, തുഞ്ചന്‍പറമ്ബില്‍ സാംസ്‌കാരിക കൂട്ടായ്മയും ടൂറിസം പദ്ധതി ശിലസ്ഥാപനവും, തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി കമ്മീഷനിംഗും, കോഴിക്കോട് സൈബര്‍ പാര്‍ക്കും, സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനവും.

30ന് എറണാകുളത്ത് നവതലമുറ വ്യവസായങ്ങളും കേരളവും സെമിനാര്‍, കോട്ടയത്ത് കാര്‍ഷിക കേരളം ഭാവിയും വെല്ലുവിളികളും സെമിനാര്‍, കൊല്ലത്ത് മത്സ്യതൊഴിലാളികള്‍ക്ക് സൈക്കിള്‍ വിതരണം, തിരുവനന്തപുരത്ത് കൃഷിവകുപ്പിന്റെ സുമേതി കെട്ടിടം ഉദ്ഘാടനം.

31ന്  വര്‍ക്കലയില്‍ സെന്റര്‍ ഫോര്‍ ഫെര്‍ഫോമിംഗ് ആര്‍ട്‌സ് ഉദ്ഘാടനം.
ജൂണ്‍ ഒന്ന് വയനാട് പുല്‍പ്പളളളില്‍ സുജലം സുലഭം പദ്ധതി ഉദ്ഘാടനം, വൈകിട്ട് 5 ന് വിഴിഞ്ഞം തുറമുഖം ബര്‍ത്ത് പൈലിംഗ് ഉദ്ഘാടനം.

2ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ അഴിമതി രഹിത സെമിനാര്‍ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ഫിലിം ആര്‍ക്കൈവ്‌സ് ശിലാസ്ഥാപനം.

3 ന് വയനാട്ടില്‍ ഗോത്രഭാഷാദ്ധ്യാപക നിയമന പദ്ധതിയുടെയും കര്‍മ്മ റോഡിന്റെയും ഉദ്ഘാടനം.

4 ന് കണ്ണൂരില്‍ മതസൗഹാര്‍ദ്ദ സമ്മേളനം.

5 ന് തിരുവനന്തപുരത്ത് വൃക്ഷതൈ നടീല്‍ ഗവര്‍ണര്‍, കോഴിക്കോട് നന്മമരം വിതരണം. കോഴിക്കോട് ബീച്ചില്‍ ആഘോഷങ്ങളുടെ സമാപന സമ്മേളനം