ഫോര്‍ട്ട് കൊച്ചി കടലില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കമിതാക്കളുടെ മൃതദേഹം

Posted on: May 14, 2017 4:14 pm | Last updated: May 14, 2017 at 4:14 pm

കൊച്ചി: ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കമിതാക്കളുടെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്വദേശി ലയയും തേവര സ്വദേശി സന്ദീപുമാണ് മരിച്ചത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് കരുതുന്നു. യുവതിയുടെ ഇടതുകൈയും യുവാവിന്റെ വലത് കൈയും തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

ഞായറാഴ്ച രാവിലെയാണ് ഫോര്‍ട്ട് കൊച്ചി കല്‍വത്തിക്കടുത്ത് യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. ലയയേയും സന്ദീപിനെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ പ്രണയത്തെ ബന്ധുക്കള്‍ എതിര്‍ത്തതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കരുതുന്നു.