പൊമ്പിളൈ ഒരുമൈ സമരം താത്കാലികമായി നിര്‍ത്തി

Posted on: May 12, 2017 2:15 pm | Last updated: May 12, 2017 at 3:09 pm

മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയിരുന്ന സമരം താത്കാലികമായി നിര്‍ത്തി. 20 ദിവസമായി തുടര്‍ന്ന് വന്നിരുന്ന സമരമാണ് നിര്‍ത്തിയത്. സര്‍ക്കാറില്‍ നിന്ന് ഇതുവരെയും ആരും തങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്നും മുന്നോട്ടു പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്നും മാണിയുടെ രാജിയാവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ജൂലൈ ഒന്‍പത് മുതല്‍ സമരം ശക്തമാക്കാനാണ് പൊമ്പിളൈ ഒരുമൈയുടെ തീരുമാനം. നേരത്തെ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.