Connect with us

Kerala

വിചാരണ നേരിടുന്നത് പത്ത് മന്ത്രിമാര്‍

Published

|

Last Updated

തിരുവനന്തപുരം: എല്‍ ഡി എഫ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാര്‍ വിവിധ കേസുകളില്‍ വിചാരണ നേരിടുന്നതായി അനില്‍ അക്കരയെ മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കം ആകെ 60 കേസുകളാണ് മന്ത്രിമാര്‍ക്കതിരെയുള്ളത്. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും അധികം കേസുകളില്‍ പ്രതി. 41 കേസുകളാണ് കടകംപള്ളിക്കെതിരെയുള്ളത്.

ഒരോ കേസുകള്‍ വീതമുള്ള സി രവീന്ദ്രനാഥും എകെ ബാലനുമാണ് കേസുകളുടെകാര്യത്തില്‍ ഏറ്റവും പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍-6, തോമസ് ഐസക്-5, മാത്യു ടി തോമസ്- 4, കെകെ. ശൈലജ-4, വിഎസ് സുനില്‍ കുമാര്‍- 2, എംഎം മണി -4, ടിപി രാമകൃഷ്ണന്‍- 3 എന്നിങ്ങനെയാണ് മറ്റു മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകള്‍.

Latest