Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കും

Published

|

Last Updated

ദുബൈ: രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കും. സംശയാസ്പദ സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പരിശോധനയുണ്ടാകൂവെന്ന് ദുബൈ വിമാനത്താവളം കസ്റ്റംസ് അധികൃതൃര്‍ വ്യക്തമാക്കി.
ദുബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പാസഞ്ചേഴ്‌സ് ഓപറേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഇബ്‌റാഹീം അല്‍ കമാലി അറിയിച്ചു. ദേഹ പരിശോധനമൂലം ഗര്‍ഭിണികള്‍ക്ക് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നേരിടരുത്. സന്തോഷകരവും ആയാസരഹിതവുമായ യാത്ര അനുഭവിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിക്കണം. ആവശ്യമെങ്കില്‍ പരിശോധ നടത്താന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥകളും സാങ്കേതിക സംവിധാനങ്ങളും വിമാനത്താവളങ്ങളിലുണ്ട്.

യാത്രയില്‍ രക്ഷിതാക്കള്‍ക്കുകൂടിയുള്ള പ്രയാസം ഒഴിവാക്കാനാണ് കുട്ടികള്‍ക്ക് പരിശോധയില്‍ ഇളവ് നല്‍കുന്നത്. എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള പരിശോധന വേണമെന്ന് തോന്നിയാല്‍, കുട്ടികള്‍ ട്രോളികള്‍ പ്രയോജനപ്പെടുത്തിയാണ് യാത്ര ചെയ്യുന്നതെങ്കിലും അവരെ അതില്‍ നിന്നെടുത്ത് പരിശോധിക്കും. സുരക്ഷിതമായിരിക്കും പരിശോധന എന്നതിനാല്‍ ഇതുമൂലം കുട്ടികള്‍ക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് അഹ്മദ് സൂചിപ്പിച്ചു. ദുബൈ വിമാനത്താവളങ്ങള്‍ വഴിയുള്ള സഞ്ചാരികള്‍ക്ക് സന്തോഷപ്രദവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിനായി രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം പരിശീലനം നല്‍കുന്നതായും അല്‍ കമാലി പറഞ്ഞു.

Latest