മാണിയോട് വിട്ടുവീഴ്ച വേണ്ടന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി

Posted on: May 9, 2017 5:22 pm | Last updated: May 10, 2017 at 11:19 am

തിരുവനന്തപുരം : സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലാണ് വീണ്ടും കോൺഗ്രസ് മാണിക്കെതിരെ ഒരു വിട്ടു വീഴ്ചയും വേണ്ടെന്നു നയം കടുപ്പിച്ചത്.

മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചന തന്നെയാണെന്നും പി ജെ കുര്യൻറെ അഭിപ്രായം വ്യക്തിപരമാണെന്നും എം എം ഹസ്സൻ വ്യകതമാക്കി.

കോട്ടയം ഡിസിസി മാണിക്കും കേരളാ കോൺഗ്രസിനും എതിരായി പാസാക്കിയ പ്രമേയത്തിനും സമിതിയിൽ അംഗീകാരം ലഭിച്ചു. മാണിയോടും മകനോടും കൂട്ടുവേണ്ടെന്നായിരുന്നു പ്രമേയം. കോൺഗ്രസിന്റെ നിലപാട് ഇതാണെന്നും യുഡിഎഫ് യോഗം ചേർന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഹസ്സൻ വ്യക്തമാക്കി.