Connect with us

International

യുഎസില്‍ മുസ്ലിം വിരുദ്ധ അതിക്രമങ്ങളില്‍ വന്‍ വര്‍ധന

Published

|

Last Updated

ബോസ്റ്റണ്‍: അമേരിക്കയില്‍ മുസ്ലിംകള്‍ക്ക് എതിരായ അതിക്രമം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. 2015നെ അപേക്ഷിച്ച് 2016ല്‍ അക്രമ സംഭവങ്ങള്‍ 57 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2015ല്‍ 1409 മുസ്ലിം വിരുദ്ധ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2016ല്‍ ഇത് 2213 ആയി ഉയര്‍ന്നു. 2015ല്‍ 2014ലേതിനേക്കാള്‍ വെറും അഞ്ച് ശതമാനം വര്‍ധന മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. ട്രംപ് ഭരണകൂടം അധികാരത്തില്‍ വന്നതോടെയാണ് മുസ്ലിംകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പള്ളികള്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുന്നതും പള്ളികള്‍ക്ക് തീവെക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. മുസ്ലിംകളെ തെരുവില്‍ ആക്രമിക്കുക, അവരോട് തൊഴില്‍ വിവേചനം കാണിക്കുക തുടങ്ങിയ സംഭവങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. ട്രംപിന്റെ മുസ്ലിം വിരുദ്ധ സമീപനം അക്രമികള്‍ക്ക് പച്ചക്കൊടിയായി മാറുകയാണ്.