ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ മുഴുവന്‍ പരീക്ഷകളും സര്‍ക്കാര്‍ നേരിട്ട് നടത്തും

Posted on: May 6, 2017 6:41 am | Last updated: May 6, 2017 at 9:41 am

തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷം മുതല്‍ സംസ്ഥാനത്ത് ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ പരീക്ഷകളും സര്‍ക്കാര്‍ നേരിട്ട് നടത്തും. പരീക്ഷാ നടത്തിപ്പാകെ സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ ആദ്യപടിയായാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

പരീക്ഷകള്‍ക്കായി സര്‍ക്കാര്‍ ചോദ്യ ബേങ്ക് തയ്യാറാക്കും. ഓരോ വിഷയത്തിനും പ്രത്യേകം ചോദ്യബേങ്കുകള്‍ ഉണ്ടായിരിക്കും. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യപേപ്പര്‍ സര്‍ക്കാര്‍ തയ്യാറാക്കുക. പുതിയ അധ്യയനവര്‍ഷത്തില്‍ പത്തിലും പ്ലസ് ടുവിലും പാദവാര്‍ഷിക പരീക്ഷകളില്‍ ഏതെങ്കിലും ഒന്നിന് ഓണ്‍ലൈനില്‍ ചോദ്യപേപ്പര്‍ ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തിലായരിക്കും ഇത്. പിന്നീട് മുഴുവന്‍ പരീക്ഷകള്‍ക്കും ഓണ്‍ലൈനില്‍ ചോദ്യം സ്‌കൂളുകളിലെത്തിക്കുന്ന സംവിധാനമേര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.