പോലീസില്‍ വീണ്ടും അഴിച്ചുപണി; നൂറ് ഡി വൈ എസ് പി മാരെ മാറ്റി

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ വീണ്ടും വന്‍ അഴിച്ചുപണി. നൂറ് ഡി വൈ എസ് പി മാരെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോര്‍ഡ്‌സ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, പോലീസ് അക്കാദമി, നര്‍ക്കോട്ടിക് സെല്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡി വൈ എസ് പിമാരെയാണ് സ്ഥലം മാറ്റിയത്. ടി പി സെന്‍കുമാറിനെ പുനര്‍നിയമിക്കുന്നതിനുമുന്നോടിയായാണ് അഴിച്ചുപണി. ഇന്നലെ ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എ ഡി ജി പിയായി നിയമിച്ചിരുന്നു.
Posted on: May 5, 2017 3:38 pm | Last updated: May 5, 2017 at 4:52 pm