National
ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസ്: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ വാദം കോടതി തള്ളി
 
		
      																					
              
              
            മുംബൈ: ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ വാദം ബോംബെ ഹൈക്കോടതി തള്ളി.
2008ല്‍ മുംബൈ പ്രത്യേക കോടതി ബിജെപി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12 പേര്‍ക്ക് കേസില്‍ ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ മേല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബില്‍കിസിന്റെ കുടുംബത്തിലെ എട്ട് പേരെ ആക്രമികള്‍ കൊലപ്പെടുത്തുകയും മകളെ തറയിലെറിഞ്ഞ് കൊല്ലുകയും ചെയ്തിരുന്നു. തനിക്കുണ്ടായ ഭീകരാനുഭവം ഇന്ത്യന്‍ ക്വാട്ട്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ അവര്‍ വിവരിച്ചിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


