പൂനെക്ക് നാല് വിക്കറ്റ് ജയം

Posted on: May 3, 2017 11:55 pm | Last updated: May 4, 2017 at 10:51 am

കൊല്‍ക്കത്ത: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനതിരെ പൂനെ സൂപ്പര്‍ ജയന്റിന് നാല് വിക്കറ്റിന്റെ ആവേശ ജയം. 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെ 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. 52 പന്തില്‍ 93 റണ്‍സടിച്ച ത്രിപാദിയാണ് വിജയശില്‍പ്പി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന റോബിന്‍ ഉത്തപ്പ കളിക്കാനിറങ്ങാത്തത് കൊല്‍ക്കത്തന്‍ നിരയില്‍ പ്രകടമായി. പൂനെയുടെ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ പല ഘട്ടങ്ങളിലും കൊല്‍ത്തത്ത വിയര്‍ത്തു.
സുനില്‍ നരെയ്ന്‍ (പൂജ്യം), ഗൗതം ഗംഭീര്‍ (24), ഷെല്‍ഡന്‍ ജാക്‌സണ്‍ (പത്ത്), യൂസുഫ് പത്താന്‍ (നാല്) എന്നിവര്‍ വേഗത്തില്‍ കീഴടങ്ങിയതോടെ 9.1 ഓവറില്‍ നാല് വിക്കറ്റിന് 55 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. അഞ്ചാം വിക്കറ്റില്‍ മനീഷ പാണ്ഡെ (32 പന്തില്‍ 37), ഗ്രാന്‍ഡോം (19 പന്തില്‍ 36) എന്നിവര്‍ ചേര്‍ന്ന് നേടിയ 48 റണ്‍സ് നിര്‍ണായകമായി.