പശുക്കള്‍ക്ക് ആംബുലന്‍സുമായി യോഗി സര്‍ക്കാര്‍

Posted on: May 3, 2017 10:09 am | Last updated: May 3, 2017 at 12:43 pm

ലക്‌നൗ: പശുക്കള്‍ക്ക് ആധാര്‍ നല്‍കുന്നതിന് പുറമെ ഉത്തരപ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യംകൂടി ഏര്‍പ്പെടുത്താന്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നു. ” ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ് ” എന്ന പേരിലാണ് ആംബുലന്‍സ് തയ്യാറാവുന്നത്.

ഉത്തരപ്രദേശ് ഉപ മുഖ്യമന്ത്ര കേശവ് പ്രസാദ് മൗര്യയാണ് ആംബുലന്‍സ് സര്‍വീസ് ഫഌഗ് ഓഫ് ചെയ്തത്. ലകനൗ, ഗൊരഖ്പൂര്‍, വാരാണസി,മധുര, അലഹാബാദ് എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകും.